Wednesday, December 22, 2010
ജലവും ജീവനും
ഇന്നലെ...
ടൈംസ് ഓഫ് ഇന്ത്യയില്വര്ക്ക് ചെയ്യുന്ന എന്റെ ഫ്രണ്ട് പ്രിയ വിളിച്ചറിയിച്ചു സതീഷ് നിന്റെ പബ്ളിക്കേഷന്റെ പേര് എനിയ്ക്കിഷ്ടമായി...
ഹൃദയത്തില്‍ ഒരു സംഗീതത്തിന്റെ നേര്‍ത്ത അലകള്‍
ഹൃദ്യം...
ഇവിടെ - കോഴിക്കോട്ടെ ഋഉഡങഅഞഠല്
പബ്ളിക്കേഷന്‍ മാനേജരായി ജോലിയ്ക്ക് ചേര്‍ന്നപ്പോള്‍
പുതിയ പബ്ളിക്കേഷന്റെ പേര്
വലിയ ഒരു ചോദ്യമായി ഞങ്ങളെ കുഴക്കി
പലരും പല പേരുകളും പറഞ്ഞു
ഒട്ടേറെ പേരുകള്‍ മനസ്സിലൂടെ കടന്നുപോയി...
പേരിനായി ഉഴറിയ രാത്രികള്‍...
പകലുകള്‍...
എപ്പോഴോ മനസ്സിലൂടെ
ആ സംഗീതം കടന്നുപോയി
ആര്‍ദ്രതയുടെ സംഗീതം
സ്നേഹത്തിന്റെയും
സമാധാനത്തിന്റെയും
സംഗീതം...
ഒരു ശില്പി മണ്ണ് കുഴയ്ക്കുന്നത്പോലെ
ചിത്രകാരന് നിറങ്ങള്‍ ചാലിച്ചെടുക്കുന്നത്പോലെ...
എഴുത്തുകാരന് ആയിരങ്ങള്‍
എഴുതിക്കൂട്ടുന്നത്പോലെ...
അയാളുടെ നേര്ത്തവിരലുകള്
പിയാനോവിലൂടെ ഒരു ശലഭത്തെപ്പോലെ
തെന്നിനീങ്ങുകയാണ്... ഒഴുകുകയാണ്...
ഉറക്കത്തില്‍ നിന്ന്
ഞെട്ടിയുണര്‍ന്നപ്പോള്‍
കാതുകളില്‍ ആ സംഗീതം നിറഞ്ഞുനിന്ന
ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന
പിയാനോവിന്റെ നേര്ത്തസംഗീതം
മനസ്സിന്റെ തിരശ്ശീലയിലേയ്ക്ക്
പതിയെ ‘ദ പിയാനിസ്റ് ’
എന്ന വിഖ്യാത ചലച്ചിത്രം തെളിഞ്ഞെത്തി
ജര്‍മ്മന്‍ തെരുവുകളില്‍
വെടിയൊച്ചകള്വീഴുമ്പോള്
ബോംബിങ്ങില്‍
കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുമ്പോള്‍
ആയിരങ്ങള്‍ ചോരപ്പൂക്കളായി
ചിതറുമ്പോള്‍
ഒരു മനുഷ്യന്, ‘പിയാനിസ്റ് ’
അയാള്‍....
ആര്‍ദ്രതയുടെ ആകാശങ്ങളൊക്കെയും ഇടിഞ്ഞുവീഴുമ്പോള്‍
തകര്‍ന്ന ആ കെട്ടിടത്തിനുളളില്‍ നിന്ന്
മനസ്സും ശരീരവും വിങ്ങിപ്പിടഞ്ഞ്
പിയാനോവായിക്കുകയാണ്
ഫാസിസത്തിന്റെ ആ ഇരുണ്ട
വാഴ്ച്ചക്കെതിരെയുളള അയാളുടെ
ഉളളിലെ എല്ലാ രോഷവും
ചെറുത്ത് നില്‍പ്പും ആര്‍ദ്രതയും
ആ സംഗീതത്തില്‍ ഇഴചേരുകയാണ്
അതൊരായുധമായി മാറുകയാണ്.
അയാളുടെ കറുത്തസങ്കടങ്ങളത്രയും
ഉരുകിയൊലിക്കുകയാണ്.
സ്വാതന്ത്യ്രത്തിനും, സമാധാനത്തിനുമായുളള
അയാളുടെ ഉളളിലമരുന്ന
വലിഞ്ഞുകീറുന്ന നിലവിളിയാണ്
ആ സംഗീതം.
പ്രിയാ
എപ്പോഴും ആ സംഗീതം
എന്നിലുണ്ടായിരുന്നു.
സമാധാനത്തിന്റെ സംഗീതം
സണ്‍ഡേ ക്ളാസ്സിന്റെ ഇടവേളകളില്‍
ഞാനാസംഗീതം കേട്ടിരുന്നു
ബോഗന്‍വില്ലയുടെ പച്ചയുടെയും
വെളളയുടെയും ഇടകലര്പ്പിലൂടെ
കണ്ണാടിജനലിനപ്പുറം
സിസ്റര്‍ സൂസന്ന പിയാനോ വായിക്കുന്നത്
ഞങ്ങള്‍ കുട്ടികള്‍ കൌതുകത്തോടെ നോക്കിനില്‍ക്കുമായിരുന്നു.
പേരിനുവേണ്ടി ഉഴറിയ ആ നാളുകളില്‍
തിരുവനന്തപുരത്ത് നിന്നും അക്ഷരങ്ങള്‍ എനിയ്ക്ക്തന്ന
പ്രിയസുഹൃത്ത്
ഷംസുദ്ദീന് കുട്ടോത്ത് വിളിച്ചറിയിക്കുന്നു
“സതീശേട്ടാ നിങ്ങളുടെ മനസ്സില്‍തന്നെയുണ്ട് നല്ലൊരുപേര്...
ഞാന്‍ പറയാം പിയാനോ”
അത് കേട്ടതും മനസ്സിലേയ്ക്ക് പിയാനോവിന്റെ ്നേര്ത്തസ്വരം
ഒരു നനുത്ത കാറ്റുപോലെ അലയടിച്ചുവന്നു.
“പ്രിയാ... ”
അങ്ങനെയാണ്
ഞാന്‍ ആ ഒരു പേരിലേക്ക് വരുന്നത്
പിയാനോ എന്നിലാകെ പടരുകയാണിപ്പോള്‍
ഒട്ടേറെ പ്രസാധകര്...
വന്മരങ്ങള്,
എഴുത്തുകാര്‍ക്കൊക്കെ
ആ വന്മരങ്ങളുടെ ചില്ലകളില്‍ ചോക്കേറാനാണ് ഇഷ്ടം
ഞങ്ങള്‍ പ്രസാധനത്തിന്റെ
കൊച്ചുചെടിനടുകയാണ്...
പ്രിയപ്പെട്ടവരേ അതിന് ജീവനും, ജലവുമേകുക.
Thursday, November 11, 2010
കര്‍ക്കിടകമഴ
വായന . സംഗീതം
ആര്‍ദ്രത ''
''വായന ഒരു സംഗീതമാണ്
അതെ... അത് കേട്ടു മതിവരാത്ത
ഒരു സിംഫണി പോലെയാണ് .
ഇലകളിലേക്ക് വീഴുന്ന
മഴതുള്ളി പോലെ
ആത്മാവിലേക്ക് പതിക്കുന്ന
സംഗീതമാണ് ''.
കുട്ടികാലത്തെ തിമര്‍ക്കുന്ന
കര്‍ക്കിടക മഴയിലാണ്
എന്നിലേക്ക് വായന പടരുന്നത്.
വായനയോടൊപ്പം
ഒരു സംഗീതം പോലെ
മഴയുണ്ടായിരുന്നു
ഈ കാലങ്ങള്‍ കൊണ്ട്
എത്രയെത്ര അക്ഷരങ്ങളാണ്
എന്നിലേക്ക്
ഒരു മഴപോലെ പെയ്തിറങ്ങിയത്
അമ്മ വായിക്കാറുള്ള
രാമായണത്തിലെ
ഈണമാര്‍ന്ന വരികളും
മഴയുടെ നേര്‍ത്ത താളങ്ങളും
എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്
വായനക്കിടെ എപ്പോഴും
ഏതോ ഒരു സംഗീതം
എന്നെ എങ്ങോ നയിച്ചിരുന്നു
അതായിരിക്കുമോ
അക്ഷരങ്ങളുടെ താളം, സംഗീതം
എന്തോ എനിക്കറിയില്ല
എനിക്കെന്റെ വായന എന്നിലേക്ക്
നന്മയും, സ്നേഹവും, സമാധാനവും
കൊണ്ടുവന്നു തരാറുണ്ട്
എന്നിലെ കൈവിട്ടു പോകുന്ന
മനുഷ്യനെ വീണ്ടെടുക്കാറുണ്ട്.
ഹൃദയത്തില്‍
ആര്‍ദ്രത ചേര്‍ത്തുവെക്കാറുണ്ട്.
Friday, November 5, 2010
The Mask
മുന്‍പ്, ഒരു സ്വപ്നം. നശിച്ച സ്വപ്നം കൂടെ കൂടെ എന്നില്‍ തെളിഞ്ഞെത്തി എന്നെ ഞെരിച്ചമര്ത്തുമായിരുന്നു. ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്വപ്നത്തില്‍ ഞാന്‍ പാളങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നു. വല്ലാത്തൊരു സൈറന്വിളിയോടെ ചിലമ്പിച്ച സ്വരവുമായി ഒരു ട്രെയിന്‍ എനിക്കരികിലേക്ക് അലറിപാഞഞടുക്കുകയാണ്. പിന്നെ കറുത്ത ആ കാഴ്ചകളില്‍ ഞാന്‍ ചരപ്പൂക്കളായി ചിതറുന്നു. സ്വപ്നത്തില്‍ നിലച്ചുപോയ നിലവിളിയോടെ ഞാന്‍ ഞെട്ടി ഉണരും. എഴുത്തും നാടകവും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നപ്പോള്‍ അഭിനന്ദനങ്ങളുടെയും പുരസ്കാരങ്ങളുടെയും ഒലിച്ചുപോക്കില്‍ ഞാന്‍ കണ്ട സ്വപ്നങ്ങള്‍... അതൊക്കെ എന്റെ ആത്മഹത്യകളായിരുന്നു. ജീവിതത്തിന്റെയും ആത്മഹത്യയുടെയും നേര്‍ത്ത നൂലിഴകളിലൂടെ ഞാന്‍ നടന്നു. ആ നൂലതിരുകള്ക്കപ്പുറം ചോര വാര്‍ന്ന കുറെ മുഖങ്ങള്‍. താജ്, ശിവശങ്കരന്, സുരാസു, വിക്ടര്‍ ലീനസ്, റഫീക്ക്, എ അയ്യപ്പന് അങ്ങനെ കുറേപേര്‍. അരങ്ങിലല്ലാതുള്ള വേഷം കെട്ടലുകള്ക്കിടയില് അതറിയാതെ പോയതാവുമോ എന്റെ തെറ്റ്. എനിക്ക് എന്നോടുതന്നെയുള്ള ചെറുത്തുനില്‍പ്പാണ് എന്റെ അക്ഷരങ്ങള്‍. എന്റെ നെഞ്ചു കീറുന്ന നിലവിളിയാണത്. അതെ, മുഖംമൂടികള്‍ മാറിമാറി അണിയാന്‍ കഴിയാതെ പോവുന്ന എന്നിലമരുന്ന നിലവിളികള്‍.
.........................................................................................
Subscribe to:
Posts (Atom)




