കര്‍ക്കിടകമഴ
വായന . സംഗീതം
ആര്‍ദ്രത ''
''വായന ഒരു സംഗീതമാണ്
അതെ... അത് കേട്ടു മതിവരാത്ത
ഒരു സിംഫണി പോലെയാണ് .
ഇലകളിലേക്ക് വീഴുന്ന
മഴതുള്ളി പോലെ
ആത്മാവിലേക്ക് പതിക്കുന്ന
സംഗീതമാണ് ''.
കുട്ടികാലത്തെ തിമര്‍ക്കുന്ന
കര്‍ക്കിടക മഴയിലാണ്
എന്നിലേക്ക് വായന പടരുന്നത്.
വായനയോടൊപ്പം
ഒരു സംഗീതം പോലെ
മഴയുണ്ടായിരുന്നു
ഈ കാലങ്ങള്‍ കൊണ്ട്
എത്രയെത്ര അക്ഷരങ്ങളാണ്
എന്നിലേക്ക്
ഒരു മഴപോലെ പെയ്തിറങ്ങിയത്
അമ്മ വായിക്കാറുള്ള
രാമായണത്തിലെ
ഈണമാര്‍ന്ന വരികളും
മഴയുടെ നേര്‍ത്ത താളങ്ങളും
എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്
വായനക്കിടെ എപ്പോഴും
ഏതോ ഒരു സംഗീതം
എന്നെ എങ്ങോ നയിച്ചിരുന്നു
അതായിരിക്കുമോ
അക്ഷരങ്ങളുടെ താളം, സംഗീതം
എന്തോ എനിക്കറിയില്ല
എനിക്കെന്റെ വായന എന്നിലേക്ക്
നന്മയും, സ്നേഹവും, സമാധാനവും
കൊണ്ടുവന്നു തരാറുണ്ട്
എന്നിലെ കൈവിട്ടു പോകുന്ന
മനുഷ്യനെ വീണ്ടെടുക്കാറുണ്ട്.
ഹൃദയത്തില്‍
ആര്‍ദ്രത ചേര്‍ത്തുവെക്കാറുണ്ട്.



